അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടി മലയാള സിനിമ. നെടുമുടി വേണു എന്ന അതുല്യ പ്രതിഭയെ ഇനി തിരശീലയിൽ കാണില്ല എന്നതിനുമപ്പുറം വേണു ചേട്ടൻ എന്ന വ്യക്തി ഇനിയില്ല എന്ന വസ്തുത വല്ലാതെ വിഷമപ്പെടുത്തുന്നുവെന്ന് നടൻ നീരജ് മാധവ്. അടുത്തറിയാൻ സാധിച്ചതും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നുവെന്നും നീരജ് മാധവ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘അടുത്തറിയാൻ സാധിച്ചതും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നു. സപ്തമശ്രീ തസ്കരായിൽ അഭിനയിക്കുമ്പോൾ തുടക്കക്കാരനായിരുന്ന എന്നോട് ആ സെറ്റിൽ ഏറ്റവും കംഫർട്ടിങ് ആയി പെരുമാറിയത് കൂട്ടത്തിലെ ഏറ്റവും സീനിയർ നടനായ വേണു സർ ആയിരുന്നു. നെടുമുടി വേണു എന്ന അതുല്യ പ്രതിഭയെ ഇനി തിരശീലയിൽ കാണില്ല എന്നതിനുമപ്പുറം വേണു ചേട്ടൻ എന്ന വ്യക്തി ഇനിയില്ല എന്ന വസ്തുത വല്ലാതെ വിഷമപ്പെടുത്തുന്നു. ആദരാഞ്ജലികൾ’, നീരജ് മാധവ് കുറിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു താരം അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം.
Post Your Comments