മലയാളത്തിന്റെ അഭിനയ കുലപതി നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകവും ആരാധകരും. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തുകൊണ്ട് അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയജീവിതത്തില്‍ അഞ്ഞൂറിലധികം വേഷങ്ങൾക്ക് തിരശീലയിൽ നെടുമുടി വേണു ജീവൻ കൊടുത്തു.
ഫാസിൽ സംവിധാനം ചെയ്ത ഒരു ഗൾഫ് ഷോയായിരുന്നു മമ്മൂട്ടി – മോഹൻലാൽ ഷോ. ഇന്നസെന്റ്, ശ്രീനിവാസൻ, ജഗദീഷ്, കൊച്ചിൻ ഹനീഫ, വിനീത്, കുഞ്ഞൻ, എംജി ശ്രീകുമാർ, ശോഭന, മീന, ശാലിനി, അഭിരാമി എന്നിവർക്കൊപ്പം ആദ്യമായി മോഹൻലാലും മമ്മൂട്ടിയും ഒരു ഗൾഫ് സ്റ്റേജിൽ പങ്കെടുത്തു എന്ന പ്രത്യേകതയുള്ള ഈ ഷോയിൽ നെടുമുടി വേണും ഉണ്ടായിരുന്നു.
read also: ‘വിവാഹം ഉടൻ, വരൻ നടൻ മുകേഷ്?’: വിവാഹവാർത്തയോട് പ്രതികരിച്ച് ലക്ഷ്മി ഗോപാലസ്വാമി
അഭിനയത്തിന് പുറമെ ഗായകനായി തിളങ്ങിയ നെടുമുടി വേണു ഫാസിൽ ഒരുക്കിയ ഈ ഷോയിൽ വായ്ത്താരി അവതരിപ്പിക്കുകയും അതിനു നൃത്തച്ചുവടുകൾ കൊണ്ട് ശോഭന മറുപടി നൽകുകയും ചെയ്ത വീഡിയോ ആരാധക ശ്രദ്ധ നേടുകയാണ്.
Post Your Comments