Latest NewsNEWS

‘മകന്റെ തെറ്റിന് ജാക്കി ചാൻ മാപ്പ് പറഞ്ഞിരുന്നു’: ഷാരൂഖിനെ ‘കുത്തി’ കങ്കണ

മുംബൈ: ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ഒരു പ്രതികരണത്തിനും മുതിരാത്ത ഷാരുഖ് ഖാന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച്‌​ കങ്കണ റണാവത്ത് രംഗത്തെത്തി​.

ജാക്കി ചാന്റെ മകൻ മയക്കുമരുന്ന്​ കേസില്‍ അറസ്റ്റിലായ വേളയില്‍ നടന്‍ മാപ്പ്​ പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ ​പ്രതികരണം​. ജാക്കി ചാനും മകനുമെത്തുള്ള ചിത്രത്തിനൊപ്പം മകന്‍ 2014ല്‍ അറസ്റ്റിലാകുന്ന ചിത്രവും അടങ്ങുന്നതായിരുന്നു പോസ്റ്റ്​. ‘മകന്‍റെ പ്രവര്‍ത്തിയില്‍ ലജ്ജിതനാണ്​​. ഇതെന്‍റെ തോല്‍വിയാണ്​. അവനെ സംരക്ഷിക്കാന്‍ ഞാന്‍ ഒരിടപെടലും നടത്തില്ല’- എന്ന ജാക്കിചാന്റെ വാക്കുകൾ രേഖപ്പെടുത്തിയായിരുന്നു പോസ്റ്റ് . ജാക്കി ചാന്‍റെ മകന്‍ ആറുമാസം ജയിലില്‍ കിടന്നതായും അദ്ദേഹം മാപ്പുപറഞ്ഞതും​ പോസ്റ്റിൽ എഴുതിയിട്ടുണ്ട്​.

ആര്യന്‍ ഖാന്‍റെ അറസ്​റ്റില്‍ ഷാരൂഖ്​ മാപ്പു പറഞ്ഞില്ലെന്ന്​ സൂചിപ്പിച്ച് വെറുതെ പറയുന്നു എന്നര്‍ഥം വരുന്ന ‘ജസ്റ്റ്​ സയിങ്​’ ഹാഷ്​ ടാഗ്​ വെച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്​. നേരത്തെ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങളെയും കങ്കണ രുക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടന്‍ ഋത്വിക് റോഷന്‍ രംഗത്ത് വന്നതിന്‍റെ തൊട്ടു പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button