ചെന്നൈ : നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തില്‍ സാമന്തയെ പിന്തുണച്ചു കൊണ്ട് നടി വനിത വിജയകുമാര്‍. ജീവിതം വളരെ വിലപ്പെട്ടതാണെന്നും, സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ടെന്നും വനിത ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു.
‘ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, നിങ്ങളുടെ ജീവിതം ജീവിക്കൂ. നിങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ നോക്കുന്നത്. വീഡിയോ വ്യത്യാസമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ’ – വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും ഒക്ടോബര്‍ 2ന് വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.
Post Your Comments