‘കമലദളം’ എന്ന സിനിമയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു നിമിഷത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കുവയ്ക്കുകയാണ് സംവിധായകൻ സിബി മലയില്‍. മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും തമ്മിലുള്ള ആഗാധമായ അമ്മ-മകള്‍ സ്നേഹബന്ധത്തിന്റെ തീവ്രത താന്‍ നേരിട്ട് അനുഭവിച്ചു അറിഞ്ഞ അനുഭവത്തെക്കുറിച്ചാണ് വെളിപ്പെടുത്തുകയാണ് സംവിധായകൻ.
‘ലൊക്കേഷനില്‍ ഒരു അമ്മ മകളെ ഇത്രയും പൊന്ന് പോലെ കൊണ്ട് നടക്കുന്നത് വേറെ കാണാന്‍ കഴിയില്ല. അവരുടെ സ്നേഹം സെറ്റില്‍ നമുക്ക് എന്തോ ഒരു ഊര്‍ജ്ജം നല്‍കും. മോനിഷയും, അമ്മ ശ്രീദേവി ഉണ്ണിയും ‘കമലദളം’ എന്ന സിനിമയിലെ എന്റെ ഏറ്റവും നല്ല കാഴ്ചകളില്‍ ഒന്നാണ്. അവരുടെ അമ്മ-മകള്‍ റിലേഷന്‍ നമ്മള്‍ നോക്കി നിന്ന് പോകും. മോനിഷയെ ഞാന്‍ അവസാനം കാണുന്നത് കമലദളത്തിന്റെ വിജയാഘോഷത്തിനിടെയാണ്’.
Read Also:- ചന്തമാമയുടെ ചിത്രീകരണ സമയത്ത് സുധീഷ് നല്‍കിയ മുട്ടന്‍ പണിയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍
‘അന്ന് എന്നെ വന്നു കെട്ടിപിടിച്ചിട്ടു മോനിഷ പറഞ്ഞു, ‘അങ്കിള്‍ ഒരുപാട് ഒരുപാട് നന്ദി എനിക്ക് ഇങ്ങനെയൊരു സിനിമയും കഥാപാത്രവും സമ്മാനിച്ചതിന്. നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണ്ണയായി, ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. ഇതിനു മുകളില്‍ ഒന്നും എനിക്ക് ഇനി ചെയ്തു വയ്ക്കാനില്ല’. ഡാന്‍സിന്റെ എല്ലാ തലങ്ങളും ഹൃദ്യസ്ഥമായിരുന്നു മോനിഷയ്ക്ക്. കുച്ചുപ്പുടിയും, കഥകുമെല്ലാം മോനിഷ എന്ന കലാകാരിക്ക് അനായാസം വഴങ്ങുന്നതായിരുന്നു’.
Post Your Comments