Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

ബോളിവുഡ് താരങ്ങളുടെ ടാറ്റൂ ചിത്രങ്ങൾ ശ്രദ്ധനേടുന്നു

മുംബൈ : അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മൂത്ത പുത്രിയാണ് ജാൻവി കപൂർ. ഇപ്പോൾ ചർച്ചയാവുന്നത് ജാൻവിയുടെ കയ്യിൽ പ്രത്യക്ഷപ്പെട്ട ടാറ്റുവാണ്. കൂടാതെ അതിൽ പ്രത്യക്ഷപ്പെട്ട വാചകവും. ഈ വർഷം ഫെബ്രുവരിയിൽ ശ്രീദേവിയുടെ ചരമവാർഷികത്തിൽ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ ഈ ടാറ്റുവിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരുന്നു .

‘I love you my labbu. You are the best baby in the world’ എന്ന ശ്രീദേവിയുടെ വാചകത്തിന്റെ ആദ്യ പകുതിയാണ് ജാൻവിയുടെ ടാറ്റു. മാത്രവുമല്ല, അമ്മ ശ്രീദേവിയുടെ തന്നെ കൈപ്പടയിൽ തന്നെയാണ് ഇത് പതിപ്പിച്ചിട്ടുള്ളത്. ജാൻവി മാത്രമല്ല, മറ്റു താരങ്ങളും സമാന രീതിയിൽ ടാറ്റു ചെയ്തിട്ടുണ്ട്.

ഓരോ താരങ്ങളുടെയും ടാറ്റുവിന് പിന്നിലെ രഹസ്യം അറിയാം:

അച്ഛന്റെ കൈപ്പടയിലെ ടാറ്റുവുമായി പ്രിയങ്ക ചോപ്ര

ഇളയ അനുജത്തി അൻഷുലയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ A എന്ന് ടാറ്റു ചെയ്ത അർജുൻ കപൂർ

തമിഴിൽ സ്വന്തം പേര് ടാറ്റു ചെയ്ത ശ്രുതി ഹാസൻ

ഭാര്യയുടെ പേരായ ടിന എന്ന് ടാറ്റു ചെയ്ത അക്ഷയ് കുമാർ . മക്കളുടെ പേരും ടാറ്റു ചെയ്തിട്ടുണ്ട്

ഇടത്തെ കാൽപ്പാദത്തിലാണ് സോനാക്ഷി സിൻഹയുടെ ടാറ്റു

സഹോദരിമാരായ സോനം, റിയ എന്നിവരുടെ പേരുമായി ഹർഷവർധൻ കപൂർ

സാന്യ മൽഹോത്രയുടെ കയ്യിലെ സംസ്കൃത ശ്ലോകം

രണ്ടു പെൺമക്കളുടെയും പേരുമായി അർജുൻ രാംപാൽ

കൈത്തണ്ടയിൽ ടാറ്റു പതിപ്പിച്ച് ഋതിക് റോഷൻ

shortlink

Related Articles

Post Your Comments


Back to top button