GeneralLatest NewsNEWSTollywood

കുട്ടികൾ വേണ്ടെന്ന് പറഞ്ഞു, അവസരവാദിയാണ്, ഗർഭഛിദ്രം ചെയ്‌തു: വിമർശനങ്ങൾക്ക് മറുപടിയുമായി സാമന്ത

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സാമന്തയുടെ പ്രതികരണം

തെന്നിന്ത്യൻ താരം സാമന്തയും ഭർത്താവ് നാഗ ചൈതന്യയും തമ്മിലെ വിവാഹമോചന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ച. നാലാം വിവാഹ വാർഷികത്തിന് ഏതാനും നാളുകൾ മാത്രം നിൽക്കെയാണ് ഇരുവരും തങ്ങളുടെ വിവാഹമോചന വാർത്ത പുറത്തുവിട്ടത്.

താരങ്ങളുടെ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സാമന്തയ്ക്ക് നേരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ദാമ്പത്യജീവിതം സുഖകരമല്ല, കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തി, സാമന്ത ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് അക്കിനേനി കുടുംബത്തിൽ അലോസരമുണ്ടാക്കി, ഗാർഹിക പീഡനം നേരിട്ടു, സാമന്ത മറ്റൊരാളുമായി പ്രണയത്തിലാണ് തുടങ്ങിയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത.

read also: എത്രവര്‍ണ്ണിച്ചാലും മതിവരാത്ത പ്രകൃതി സൗന്ദര്യം മഹാകവി ചങ്ങമ്പുഴയുടെ കാവ്യഭാവനയില്‍

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സാമന്തയുടെ പ്രതികരണം. ‘വ്യക്തിപരമായ പ്രതിസന്ധിക്കിടെയുള്ള നിങ്ങളുടെ വൈകാരിക നിക്ഷേപം എന്നേ അത്ഭുതപ്പെടുത്തുന്നു. അത്യന്തം സഹാനുഭൂതി കാണിച്ചതിന് എല്ലാവർക്കും നന്ദി. എന്നെ വ്യാജ കഥകളിൽ നിന്നും കിംവദന്തികളിൽ നിന്നും സംരക്ഷിച്ചതിനും.എനിക്ക് വിവാഹേതര ബന്ധമുണ്ട്, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു, അവസരവാദിയാണ്, ഗർഭഛിദ്രം ചെയ്‌തു എന്നൊക്കെ അവർ പറഞ്ഞു പരത്തി. വിവാഹമോചനം തന്നെ വേദനാജനകമാണ്. സുഖപ്പെടാൻ എനിക്ക് സമയം അനുവദിക്കണം. എനിക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാവുന്നു. ഞാൻ ഇതാ സത്യം ചെയ്യുന്നു. ഇതൊന്നും കൊണ്ട് എന്നെ തകർക്കാനാവില്ല’ സാമന്ത കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button