
മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റെയിൽ പാളത്തിൽ ചിരിച്ചുകൊണ്ടിരിക്കുന്ന സംവൃതയെയാണ് ചിത്രത്തിൽ കാണാനാവുക. പൗരാണികമായ റെയിൽവേ ട്രാക്കിലാണ് താനിരിക്കുന്നത് എന്ന് കുറിച്ചാണ് സംവൃത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ഞാൻ ഇരിക്കുന്നത് പൗരാണികമായ, തകർന്ന ഒരു റെയിൽവേ ട്രാക്കിലാണ്. ദയവായി ഉപയോഗത്തിലുള്ള ഒരു റെയിൽവേ ട്രാക്കിൽ ആരുമിത് പരീക്ഷിക്കരുത്’ എന്നാണ് സംവൃത ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഒരു ട്രെയിൻ വരികയാണെങ്കിൽ എന്ത് ചെയ്യും എന്നിങ്ങനെയുള്ള നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Read Also:- മോനിഷയെ ഞാന്‍ അവസാനം കാണുന്നത് ആ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ്: സിബി മലയില്‍
ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സംവൃത സുനിൽ. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ൽ അഖിൽ ജയരാജുമായുള്ള വിവാഹശേഷമാണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്.
Post Your Comments