Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ആരാധകരെ ഞെട്ടിച്ച് വിവസ്ത്രയായി ‘കളി’ സിനിമയിലെ നായിക: ഫോട്ടോഷൂട്ട് വൈറൽ

‘കളി’ എന്ന സിനിമയിലെ പൂജിത മൂത്തേടൻ എന്ന കഥാപാത്രത്തെ സിനിമ കണ്ടവർ മറക്കാനിടയില്ല. ഐശ്വര്യ സുരേഷിന്റെ കയ്യിൽ ഭദ്രമായിരുന്നു പൂജിത എന്ന കഥാപാത്രം. യുവ താരനിരയെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രമായിരുന്നു കളി. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽമീഡിയയിൽ ഏറെ സജീവവുമാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഇവയൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, കഴുത്തിൽ പാമ്പിനെ ചുറ്റി വിവസ്ത്രയായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്.

Also Read:അമ്മയാവാൻ പോകുന്ന സൗഭാഗ്യക്ക് വളക്കാപ്പ് ആഘോഷത്തിന് അണിയാൻ സർപ്രൈസ് ബ്ലൗസൊരുക്കി ഡിസൈനർ

നിമിഷ നേരം കൊണ്ടാണ് ഐശ്വര്യ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. തൃശൂർ സ്വദേശിയാണ് ഐശ്വര്യ. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ലച്ചു എന്ന ഐശ്വര്യ ശ്രദ്ധ നേടിയത്. സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധ നേടുകയുണ്ടായി. അടുത്തിടെ ഐശ്വര്യയുടെ ഒരു ബിക്കിനി ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഇതിനെതിരെ വിമർശകർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഇവർക്ക് കൃത്യമായ മറുപടി നൽകാനും ഐശ്വര്യ മറന്നില്ല.


‘ഇത് എന്‍റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് തന്നെ വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെ മോശമായിരിക്കും’, ഇങ്ങനെയായിരുന്നു അന്ന് ഐശ്വര്യ തന്റെ വിമർശകർക്ക് നൽകിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button