
ചെന്നൈ : പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനായി ബോളിവുഡിന്റെ പ്രമുഖ നടി നോറ ഫത്തേഹി പ്രതിഫലമായി ആവശ്യപ്പെട്ടത് രണ്ട് കോടി രൂപ . തെന്നിന്ത്യയുടെ യുവ താരം അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിലെ നൃത്തരംഗത്തിനാണ് നോറ ഈ തുക ആവശ്യപ്പെട്ടത്.
ടെമ്പർ എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനായി നാല് ലക്ഷം ആയിരുന്നു പ്രതിഫലം. ഇപ്പോൾ വളരെ പെട്ടെന്നാണ് നോറ തന്റെ പ്രതിഫലം വർദ്ധിപ്പിച്ചത്.വളരെ പ്രശസ്തി നേടിയ ഒരു കനേഡിയന്‍ നര്‍ത്തകി കൂടിയാണ് നോറ ഫത്തേഹി. പുഷ്പ എന്ന ചിത്രത്തിലെ ആദ്യ ഭാഗത്തിലാണ് ഈ ഗാനരംഗമുള്ളത്.
നോറ പ്രശസ്തിയിലേക്ക് ഉയർന്നത് ഓ സാകി, ഗര്‍ മി, ദില്‍ബര്‍ തുടങ്ങിയ ഐറ്റം സോംഗുകളിലൂടെയാണ്. വളരെ മനോഹരമായ നൃത്ത ചുവടുകൊണ്ട് സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണിയിലെ വളരെ മനോഹരമായ ഗാനരംഗത്തിൽ നോറ ഫത്തേഹി കിടിലൻ നൃത്ത ചുവടുകൾ വെച്ചിരുന്നു.
Post Your Comments