
മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലിനെ പ്രശംസിച്ചുകൊണ്ട് തമിഴ് താരം ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫഹദിനെ പോലെ അഭിനയിക്കാൻ നാലായിരം വർഷമെങ്കിലും എടുക്കും എന്നാണ് ശിവകാർത്തികേയൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തിയത്.
‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ ഇങ്ങനെയൊക്കെ അഭിനയിക്കാൻ നാലായിരം വർഷം വേണ്ടി വരുമെന്ന് തോന്നും. ഫഹദ് അഭിനയിക്കുമ്പോൾ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല. കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. കുമ്പളങ്ങി നൈറ്റ്സ്, ട്രാൻസ് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. അസാമാന്യമായ പ്രകടനമാണ് ഫഹദ് കാഴ്ചവച്ചത്’.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിൽ ചെറിയ ചെറിയ റിയാക്ഷനുകൾ പോലും അതിഗംഭീരമാണ്. ഇയാൾ എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് തന്റെ കൂടെ ഉണ്ടാവുന്നത് തനിക്ക് തന്നെ അഭിമാനമാണ്. ഫഹദ് അസാമാന്യമായ പ്രതിഭയാണ്’ ശിവകാർത്തികേയൻ പറയുന്നു.
Read Also:- ഷാരൂഖ് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം നിർത്തി ബൈജൂസ്
2017ൽ പുറത്തിറങ്ങിയ വേലൈക്കാരൻ എന്ന ചിത്രത്തിൽ ഫഹദും ശിവകാർത്തികേയനും ഒന്നിച്ച് അഭിനയിച്ചിരുന്നു. നയൻതാര, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments