
ലഹരിമരുന്നു കേസിൽ മകൻ ആര്യൻ അറസ്റ്റിലായതോടെ ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം താൽക്കാലികമായി നിർത്തിവച്ച് ബൈജൂസ് ലേണിംഗ് ആപ്പ്. ട്വിറ്റർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദ എക്കണോമിക് ടൈംസാണ് ബൈജൂസ് പരസ്യങ്ങൾ പിൻവലിച്ച വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വിഷയത്തിൽ ബൈജൂസിന്റെ വക്താവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചതായും എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബൈജൂസ് ആപ്പിന്റെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസഡറാണ് ഷാരൂഖ് ഖാൻ. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. താരത്തിന്റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിൽ ഒന്നാണ് ബൈജൂസ് ആപ്പുമായുള്ളത്.
Read Also:- ‘എലോണി’ല്‍ പുതിയ ലുക്കിൽ മോഹന്‍ലാല്‍
ഷാരൂഖ് ഖാന്റെ ബ്രാൻഡ് നിലനിർത്താൻ വർഷം 3 മുതൽ 4 കോടി വരെയാണ് ആപ്പ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ബൈജൂസിന് പുറമേ മുൻനിര ബ്രാൻഡുകളായ ഹ്യുണ്ടായി, എൽജി, ദുബായ് ടൂറിസം, ഐസിഐസിഐ ബാങ്ക്, റിലയൻസ് ജിയോ എന്നീ ബ്രാൻഡുകളിലും ഷാരൂഖിന്റെ മുഖമാണ്. ഒക്ടോബർ മൂന്നിനാണ് കോർഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നടന്ന റെയ്ഡിൽ ആര്യനടക്കം എട്ട് പേരെ നാർക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്.
Post Your Comments