Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNEWSVideos

‘ബിൻ ബുലായേ’ അപർണ്ണ ബാലമുരളിയുടെ കോൺസെപ്റ്റ് വീഡിയോ പുറത്ത്

കൊച്ചി : അപർണ ബാലമുരളിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ബിൻ ബുലായേ’ എന്ന കോൺസെപ്റ്റ് വീഡിയോ പുറത്തിറങ്ങി. അപർണ ബാലമുരളിയും പുണ്യ എലിസബത്തും ഒത്തുചേരുന്ന ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗർണ്ണമി മുകേഷാണ്. തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കി അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഏറെ കാലമായി ഫാഷൻ ഫോട്ടോഗ്രാഫി രംഗത്ത് പ്രവൃത്തിച്ചുവരികയാണ് പൗർണ്ണമി. ‘ഷോർട്ട് ഫിലിം മ്യൂസിക്ക് ആൽബം എന്നിവയിൽ നിന്നുമൊക്കെ വ്യസ്തമായി ഒരു കൺസെപ്റ്റ് വീഡിയോ ചിത്രീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ആശയം രൂപപ്പെട്ടത് . തുടർന്ന് അത് സഹപ്രവർത്തകരോട് പങ്കുവച്ചു . അവരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങൾ, തുടർന്നുള്ള ചുവടുവയ്‌പ്പികൾക്കു പ്രചോദനമേകി.ഏറ്റവും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഓരോരുത്തരുടേയും ഡെഡിക്കേഷൻ പ്രതീക്ഷിച്ചതുപോലെ തന്നെ തികച്ചും തൃപ്തികരമായ ഒരു വർക്ക് ചെയ്തെടുക്കാൻ സഹായിച്ചു ‘-പൗർണ്ണമി പറഞ്ഞു.

തിരക്കഥ – ശരണ്യശർമ്മ, ഛായാഗ്രഹണം – ഹരികൃഷ്ണൻ, എഡിറ്റിംഗ് – വിഷ്ണുശങ്കർ വി.എസ്., സംഗീതം – കിഷോർ കൃഷ്ണ, കളറിംഗ് – രാഹുൽ ടി.ബി., കല സംവിധാനം – ജിബിൻ ജോസഫ്.

അപർണ്ണ ബാലമുരളിയുടെ ഒഫീഷ്യൽ യുട്യൂബ് പേജിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഈ യുവ കൂട്ടായ്മ അടുത്തിടെ ഗായിക ആൻ ആമിയെ മുൻനിർത്തി റിലീസ് ചെയ്ത വീഡിയോ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button