
ഹൈദരാബാദ് : കന്നഡ സിനിമാ ലോകം കാത്തിരിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ബജറംഗി 2 ‘ ഈ മാസം 29ന് റിലീസ് ചെയ്യും. 2013 ലാണ് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. എ. ഹര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു
ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ഒരുമിച്ചാണ് സിനിമയുടെ നിര്‍മ്മാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 2013–ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ സിനിമയുടെ രണ്ടാം ഭാഗമായാണ് ‘ബജറംഗി 2 ‘ ഒരുക്കിയിരിക്കുന്നത്.
ആദം ജോണാണ് മലയാളത്തിൽ ഭാവന ഒടുവിൽ അഭിനയിച്ച ചിത്രം. കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹശേഷം ഭാവന കൂടുതലും കന്നഡ സിനിമകളിലാണ് അഭിനയിക്കുന്നത്. തഗരു, 99 എന്നീ കന്നഡ സിനിമകളിൽ അഭിനയിച്ചു. ഇൻസ്പെക്ടര്‍ വിക്രം, ഭജറംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവയാണ് ഈ വര്‍ഷം ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
Post Your Comments