ആദ്യത്തെ സിനിമയില്‍ നായികയാകുന്നത് സിനിമയില്‍ വരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ലെന്നും അതിനു കാരണം താന്‍ സിനിമയില്‍ വരണമെന്ന് ആഗ്രഹിച്ചു നടന്ന സമയത്ത് നടക്കാതെ പോയത് രണ്ടു സിനിമകള്‍ ആണെന്നും സംവൃത സുനില്‍ പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന സിനിമയിലൂടെ തുടക്കം കുറിക്കാനിരുന്ന സംവൃത താന്‍ സെന്‍ട്രല്‍ ക്യാരക്ടര്‍ ചെയ്യേണ്ടിയിരുന്ന മറ്റൊരു നടക്കാതെ പോയ സിനിമയെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ്.
‘രസികന്‍ എന്ന സിനിമയ്ക്ക് വേണ്ടി ലാല്‍ജോസ് സാര്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നില്ല. കാരണം അതിനു മുന്‍പേ രണ്ടു മലയാള സിനിമകള്‍ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. രഞ്ജിത്ത് ചേട്ടന്‍ (സംവിധായകന്‍ രഞ്ജിത്ത്) ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്’.
‘രഞ്ജിത്തേട്ടന്റെ ‘നന്ദനം’ എന്ന സിനിമയില്‍ എനിക്ക് ഓഫര്‍ വന്നിരുന്നു. പക്ഷെ ഞാന്‍ പത്താം ക്ലാസിലായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അതിനു ശേഷം പുതുമുഖങ്ങളെ വച്ച് രഞ്ജിത്ത് ചേട്ടന്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ‘ഹലോ’ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ ഞാനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ അത് നടക്കാതെ പോയി. പിന്നീട് മറ്റൊരു ‘ഹലോ’ എന്ന ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതും വിചിത്രമായ കാര്യമാണ്’.
Post Your Comments