InterviewsLatest NewsNEWS

‘പൃഥ്വിരാജിനോട് അസൂയ തോന്നിയിട്ടുണ്ട്’: തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

കൊച്ചി : മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട നിരവധി ആരാധകരുള്ള താരമാണ് ഉണ്ണിമുകുന്ദന്‍. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ എത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ ഉണ്ണിയ്ക്ക് വഴിത്തിരിവായത് മല്ലു സിംഗ് എന്ന ചിത്രമാണ് .

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ പുതിയ ചിത്രമായ ഭ്രമത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജുവുമായി തനിയ്ക്ക് ആരോഗ്യകരമായ ഒരു അസൂയ ഉണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്

‘നമ്മള്‍ ചെയ്യാന്‍ അഗ്രഹിയ്ക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന നടനാണ് പൃഥ്വി. എല്ലാ തരം സിനിമകളിലും പൃഥ്വിയെ നായകനായി സങ്കല്‍പിക്കാനും കഴിയും. ജോലിയോടുള്ള അദ്ദേഹത്തിന്റെ ധര്‍മ്മം അതിലുള്ള വ്യക്തത, ആത്മസമര്‍പ്പണം അതൊക്കെ കാണുമ്പോള്‍ നമുക്കും അങ്ങനെയൊക്കെ ആയാല്‍ നന്നായിരിയ്ക്കും എന്ന് തോന്നും. അത്തരത്തിലുള്ള ആരോഗ്യപരമായ അസൂയയാണ് തോന്നുന്നത്. അദ്ദേഹം അത്രയും മികച്ച നടന്‍ ആയത് കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള ഒരു പ്രചോദനം തോന്നുന്നത്’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു

അടിച്ച് പാമ്പായി ഒന്ന് വീട്ടില്‍ കൊണ്ടു പോയി ആരും എത്തിക്കേണ്ട അവസ്ഥ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല, അഥവാ അങ്ങനെ ഉണ്ടായാല്‍ ഇന്റസ്ട്രിയില്‍ നിന്ന് ആരെ വിളിയ്ക്കും എന്ന് ചോദിച്ചപ്പോള്‍ ‘മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും’ എന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഏറ്റവും സുന്ദരിയായ നടിയായി തോന്നിയത് ആരെയാണ് എന്ന ചോദ്യത്തിന് എല്ലാവരെയും തോന്നിയിട്ടുണ്ട്, ഒരാളുടെ പേര് മാത്രം പറയാന്‍ കഴിയില്ല എന്ന് ഉണ്ണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button