സിനിമയിൽ താൻ കബളിപ്പിക്കപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ചാർമിള. സംവിധായകൻ തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമ ആയതെന്നും സിനിമയിൽ മോശം സീനുകൾ ഉണ്ടെങ്കിലും തന്റെ ബോഡി ഡബിളിനെ വച്ച് തിരുകി കയറ്റില്ലെന്ന് അവർ എനിക്ക് ഉറപ്പ് നൽകിയെന്നും ചാർമിള പറയുന്നു.
‘സത്യത്തിൽ താൻ കബളിപ്പിക്കപ്പെടുകയായിരുന്നു. മമ്മി സെഞ്ചുറിയുടെ സ്വർണമെഡൽ എന്നൊരു സിനിമ ചെയ്തു. അതിനുശേഷം അവർ തന്നെ മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. ആ സിനിമയിൽ മോശം സീനുകളുണ്ടായിരുന്നു. പക്ഷേ തന്റെ രംഗങ്ങളിൽ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങൾ ഒന്നും തിരുകി കയറ്റിയില്ല’.
‘സംവിധായകനെ വിശ്വസിച്ച് താൻ അഭിനയിച്ചു വന്നു. പിന്നീട് ആ സിനിമയിൽ പല കൂട്ടിച്ചേർക്കലുകളുണ്ടായി. അതുപോലെതന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു. കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ്റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരിപ്രാവിന്റേത്. തമിഴിൽ ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളത്തിൽ താൻ ചെയ്തത്. ആ സിനിമ കണ്ടില്ലായിരുന്നു’.
‘ചെറുപ്പകാലം കാണിക്കുമ്പോൾ ചില ഗ്ലാമർ രംഗങ്ങൾ അതിൽ ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോൾ നിങ്ങളുടെ രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് എന്തെങ്കിലും കൂട്ടിച്ചേർത്താൽ തനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം’.
Read Also:- മമ്മൂക്കയെ തെറി വിളിക്കാന്‍ ഇവള് ആരാടാ എന്നായിരുന്നു പലരുടെയും മനസ്സില്‍: സംവൃത സുനില്‍
‘അങ്ങനെയൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങൾ അങ്ങനെയാണ്. അത് സംഭവിച്ചേ തീരൂ. നമുക്ക് ഒന്നും ചെയ്യാനാകില്ല. അത്തരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായി എന്ന് പരാതി പറയാനോ തനിക്ക് കഴിയില്ല’ എന്ന് ചാർമിള പറയുന്നു.
Post Your Comments