അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ നടി നവ്യ നായർ രംഗത്തെത്തിയിരുന്നു. ഫാൻസ് ഗ്രൂപ്പുകളിൽ വന്ന വൈറൽ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നവ്യ സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കിട്ടത്. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ആയുർവേദ ചികിത്സയിലിരിക്കെ പിറന്നാൾ ആഘോഷിച്ച കാര്യമാണ് നവ്യ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
നവ്യ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്:
അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ. ഇവിടുത്തെ ചിട്ടവട്ടങ്ങളിൽ, പ്രകൃതി ഭംഗിയിൽ, മയൂര നൃത്ത ചാരുതയിൽ, സ്നേഹമസൃണമായ അന്തരീക്ഷത്തിൽ, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു. എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു.
ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും, കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ്. കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (ജ്യോതി). സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംഭരേട്ടൻ, ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ.. സദ്യ, വാഴയില, പാൽപായസം, കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു..!
Post Your Comments