
കൊച്ചി : ബാലതാരമായി വെള്ളിത്തിരിയിലെത്തിയ എസ്തര് അനില്‍ ഇന്ന് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന യുവതാരമാണ്. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും എസ്തറിനു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം വസ്ത്രധാരണത്തിന്റെയും, ഫോട്ടോഷൂട്ടുകളുടെയും, നിലപാടുകളുടെയും പേരിൽ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്.
നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന എസ്തറിന് നേരെ വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിങ്ങാണ് അടുത്തകാലത്തായി ഉണ്ടായത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളെയെല്ലാം വളരെ ബോള്‍ഡായാണ് എസ്തർ നേരിട്ടത്.
‘തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നുമുള്ള സദാചാര ആങ്ങളമാരുടെ ഉപദേശം തനിക്ക് ആവശ്യമില്ല’- എസ്തര് വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരുമായി ഇടപെടുന്ന എസ്തറിന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്കുന്ന വലിയൊരു വിഭാഗം ആളുകളുമുണ്ട്.
Post Your Comments