GeneralLatest NewsNEWS

ദിലീപിന്റെ ‘തീപ്പെട്ടികൊള്ളി’ തന്നെ ആണോ ഇത്? എന്തൊരു മാറ്റം: ഭാവ്ന പാനിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കൊച്ചി : ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘വെട്ടം’. ഇന്നും മലയാളി സിനിമാപ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ചിത്രം. ഭാവ്ന പാനി നായികാ വേഷം ചെയ്ത ആദ്യ മലയാള സിനിമയായിരുന്നു വെട്ടം. ചിത്രത്തിൽ വീണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവ്നയെ മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്.

നടിയും മോഡലും നർത്തകിയുമാണ് ഭാവ്ന പാനി. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഭാവ്നയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ വെട്ടത്തിലെ തീപ്പെട്ടി കൊള്ളിയാണോ ഇതെന്ന സംശയം തോന്നും. യോഗ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ ഭാവ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

വെട്ടത്തിനുശേഷം ‘ആമയും മുയലും’ എന്ന സിനിമയിൽ ഐറ്റം ഡാൻസറായി ഭാവ്ന എത്തിയിട്ടുണ്ട്. ബോളിവുഡിലാണ് ഭാവ്ന ഏറെ തിളങ്ങിയത്. കന്നഡ, തെലുങ്ക് സിനിമകളിലും ഭാവ്ന അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ‘സ്പേസ് മോംമ്സ്’ എന്ന സിനിമയിലാണ് ഭാവ്ന ഒടുവിൽ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button