
ചെന്നൈ: നടൻ നരെയ്ന്റെ ജന്മദിനത്തോടനുബന്ധിച്ച് നടൻ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം കുറലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഓർഡിനറി, മൈ സാന്റാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സുഗീതിന്റെ ആദ്യ തമിഴ് ചിത്രമായ കുറലിൽ ഓട്ടിസം ബാധിച്ച കഥാപാത്രത്തെയാണ് നരെയ്ന് അവതരിപ്പിച്ചിരിക്കുന്നത്.
കദ്രീസ് എന്റര്ടെയ്ന്മെന്റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്റേതാണ് ചിത്രത്തിന്റെ രചന.
മലയാളത്തിനൊപ്പം തമിഴിലും ഒരേ സമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രം അദൃശ്യം, ബര്‍ണേഷ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ഡ്രാമ ‘ഒത്തൈക്ക് ഒത്തൈ’, ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന് ചിത്രം ‘വിക്രം’ എന്നിവയാണ് നരെയ്ന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റു സിനിമകള്‍.
Post Your Comments