ഷാരൂഖ് നടത്തിയ ഒരു ലഹരി പാര്‍ട്ടിയിലെ അനുഭവം പങ്കുവച്ച അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെര്‍ലിന്‍ ചോപ്രയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് ബോളിവുഡ് കിംഗ് ഖാൻ നടത്തിയ പാർട്ടിയിൽ താരങ്ങൾ ലഹരി ഉപയോഗിക്കുന്നത് നേരിൽ കണ്ടതിനെക്കുറിച്ചു ഷെർലിൻ തുറന്നു പറഞ്ഞത്. ഷാരുഖ് ഖാന്റെ മകൻ ആര്യന്‍ ഖാൻ ദിവസങ്ങൾക്ക് മുൻപാണ് ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്തതിന് പിന്നാലെ അറസ്റ്റിൽ ആയത്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ അഭിമുഖത്തിന്റെ ഭാഗം വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ഷെര്‍ലിന്‍ ചോപ്ര.
ഷാരൂഖ് സംഘടിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ കണ്ട കാര്യങ്ങളാണ് ഷെര്‍ലിന്‍ അഭിമുഖത്തിൽ പങ്കുവച്ചത്. അവിടെ കണ്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെര്‍ലിന്‍ പറയുന്നു.
‘വാഷ് റൂമില്‍ പോയി വാതില്‍ തുറന്നു. അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. ഞാന്‍ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ചിന്തിച്ചു പോയി. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. നമ്മള്‍ സാധാരണയായി പറയുന്ന കൊക്കെയ്ന്‍ ആയിരുന്നു അത്. ഉടനെ തന്നെ താനവിടെ നിന്നും പോയി. ബോളിവുഡിലെ പാര്‍ട്ടികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായി’- ഷെര്‍ലിന്‍ പറഞ്ഞു.
Post Your Comments