
മുംബൈ: ബോളിവുഡില്‍ നിരവധി ആരാധകരുള്ള പ്രിയങ്ക ചോപ്ര തുടക്കകാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്. കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനായി ഒരു യുഗ്മഗാനം വേണമെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞതും അതിനായി തന്നെ നിര്‍ബന്ധിച്ച വിചിത്രമായ സംഭവത്തെ കുറിച്ചും പ്രിയങ്ക പറയുന്നു.
മറ്റേതൊരു നടിയെയും പോലെ, പ്രിയങ്കയ്ക്കും കരിയറിലെ ആദ്യ കാലത്ത് വലിയ പോരാട്ടങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുമായി ഇടപെടേണ്ടി വരികയും, ഓര്‍ക്കാനിഷ്ടപ്പെടാത്ത പല കാര്യങ്ങളും നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു.
കരിയറിലെ കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങളിൽ ഒരു സംവിധായകന്‍ തന്നോട് അടിവസ്ത്രം കാണിക്കാനാവശ്യപ്പെട്ടെന്ന നടിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ തന്റെ പാന്റീസ് കാണിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ആയിരുന്നു ഇത് എന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും പ്രിയങ്ക ചോപ്ര പറയുന്നു.
‘ഏതാണ്ട് നാലു തവണയൊളം ആ വാക്ക് അയാള്‍ ആവര്‍ത്തിച്ചു, ഹിന്ദിയില്‍ കേള്‍ക്കാന്‍ തീരെ സുഖമില്ലാത്ത വാക്കാണ് അയാളന്ന് ഉഉപയോഗിച്ചത്. തന്റെ സ്റ്റൈലിസ്റ്റിനോട് ഇത് എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതൊന്നും കാണിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമ കാണില്ലെന്നാണ് അയാൾ പറഞ്ഞത്’- പ്രിയങ്ക പറഞ്ഞു
Post Your Comments