Latest NewsMovie GossipsNEWS

പ്രതിഫലം ഇരട്ടിയാക്കി പ്രഭാസ്; പുതിയ ചിത്രത്തിന് വാങ്ങിയത് 150 കോടി

ഹൈദരാബാദ്: ഹിറ്റ് സംവിധായകൻ രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി എന്ന ചിത്രത്തിലൂടെ താരമൂല്യം ഉയർന്ന നടനാണ് പ്രഭാസ്. ഇന്ന് പ്രഭാസ് അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ കോടികൾ മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്. അതിനോടൊപ്പം തന്നെ നടന്റെ പ്രതിഫലവും ഇരട്ടിയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഓം റൗത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആദിപുരുഷന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് വാങ്ങിയത് 150 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് നായകനായ സഹോ എന്ന ചിത്രം പുറത്തിറങ്ങിയെങ്കിലും രാജമൗലി ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിജയമായിരുന്നില്ല. ആ ചിത്രത്തിനായി അന്ന് പ്രഭാസ് വാങ്ങിയത് 30 കോടി രൂപയായിരുന്നു.

പ്രഭാസ് രാമനായി അഭിനയിക്കുന്ന ആദിപുരുഷനിൽ കൃതി സനോനാണ് സീതയായി എത്തുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. ഒരേസമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം എത്തുക. അടുത്തവര്‍ഷം ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘പ്രോജക്റ്റ് കെ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഗുരുപൂര്‍ണിമയില്‍ ആരംഭിച്ചു. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

 

shortlink

Related Articles

Post Your Comments


Back to top button