ജനപ്രിയ പരമ്പരയായ നീലക്കുയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് പവനി റെഡ്ഡി. പരമ്പയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പവനി ഇടയ്ക്ക് വച്ച് പരിപാടിയിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് ആ വേഷം കൈകാര്യം ചെയ്തത് ലതയായിരുന്നു.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ പവനി തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു. സഹമത്സരാര്‍ത്ഥിയുമായി സംസാരിക്കവെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
read also: 21 വർഷങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നു: പുതിയ വിശേഷങ്ങൾ പങ്കുവച്ച് വിജയ് ബാബു
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ..’അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു. കുട്ടികളും കുടുംബവുമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 7ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസികമായി വല്ലാതെ തകര്‍ന്ന് പോയിരുന്നു അന്ന് താൻ.’
നടൻ പ്രദീപ് കുമാർ ആയിരുന്നു താരത്തിന്റെ ഭർത്താവ്.
Post Your Comments