
ആഡംബര കപ്പലിലെ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് കത്തെഴുതി ഹോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ഇപ്പോഴത്തെ പ്രതിസന്ധികൾ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും മോശം അനുഭവങ്ങൾ തള്ളിക്കളയാതെ സ്വീകരിക്കാൻ ശ്രമിക്കാനും ഹൃതിക് റോഷൻ പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തന്റെ കത്തെഴുതിയിരിക്കുന്നത്.
ഹൃത്വിക് റോഷന്റെ കത്ത്
പ്രിയപ്പെട്ട ആര്യന്,
ജീവിതം ഒരു വിചിത്രമായ യാത്ര തന്നെയാണ്. അനിശ്ചിതാവസ്ഥ തന്നെയാണ് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകൾ കാഠിന്യമുള്ള മനുഷ്യർക്ക് നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങൾക്കിടയിൽ സ്വയം പിടിച്ചുനിൽക്കാനുള്ള സമ്മർദ്ദം നിനക്കിപ്പോൾ മനസ്സിലാവും. അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാൻ കരുതുന്നു. ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത.. ഉള്ളിലെ നായകനെ പുകച്ച് പുറത്തു ചാടിക്കാനുള്ള ചേരുവകൾ.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകൾ നമ്മളിലെ ചില നന്മകളെയും വറ്റിക്കളയാം. ദയ, അനുകമ്പ, സ്നേഹം, സ്വയം എരിയാൻ അനുവദിക്കുക, പക്ഷേ ആവശ്യത്തിന് മാത്രം. പിഴവുകൾ, പരാജയങ്ങൾ, വിജയങ്ങൾ… എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസ്സിലാക്കിയാൽ ഇവയെല്ലാം സമാനമാണെന്ന് മനസ്സിലാവും. പക്ഷേ വളർച്ചയിൽ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസ്സിലാക്കുക. ഒരു കുട്ടിയായിരിക്കുമ്പോഴും ഒരു വലിയ ആളായപ്പോഴും നിനക്ക് നിന്നെ അറിയാം.
Read Also:- 21 വർഷങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നു: പുതിയ വിശേഷങ്ങൾ പങ്കുവച്ച് വിജയ് ബാബു
എന്നെ വിശ്വസിക്കൂ, കാലം ചെയ്യുമ്പോൾ ഈ കള്ളികളെ നീ പൂരിപ്പിക്കും. അപ്പോൾ ഇവയ്ക്കൊക്കെയും അർത്ഥമുണ്ടാവും. ചെകുത്താന്റെ കണ്ണിൽ നോക്കി ശാന്തതയോടെ ഇരുന്നാൽ മാത്രം. നിരീക്ഷിക്കുക ഈ നിമിഷങ്ങളൊക്കെയാണ് നിന്റെ ഭാവിയെ നിർവചിക്കുക. ആ ഭാവി പ്രകാശത്തിന്റേതാണ്. പക്ഷേ അവിടെ എത്താൻ ഇരുട്ടിലൂടെ കടന്നു പോകണമെന്ന് മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്.
ലവ് യൂ മാൻ.
Post Your Comments