കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മിപ്രിയ. സൂര്യ ടിവിയിൽ ആര്യ അവതാരകയായി എത്തുന്ന അരം + അരം = കിന്നരം എന്ന താര ഷോയിൽ നിന്നും ലക്ഷ്മിപ്രിയ ഇറങ്ങിപ്പോയി. ഷോയുടെ പുതിയ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സംവിധായകന് സിദ്ദിഖ് അതിഥിയായി എത്തിയ എപ്പിസോഡിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ലക്ഷ്മി ഒരു സാരി ഉടുത്ത് വരാന്‍ വേണ്ടി 19 പേരാണ് ഒരു മണിക്കൂര്‍ ഇവിടെ ലക്ഷ്മിക്കായി കാത്തിരിക്കുന്നതെന്നു നടൻ സാജന് സൂര്യ ലക്ഷ്മിയോട് പറഞ്ഞു. അല്ല എന്ന് പറഞ്ഞ് ലക്ഷ്മി സ്വന്തം ഭാഗം ന്യായികരിക്കുന്ന ലക്ഷ്മി എനിക്ക് ഈ ഫ്ളോറില്‍ ഇരിക്കാനായി വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയാണ്.
read also: വിവാഹം കഴിഞ്ഞ് 7 മാസമായപ്പോൾ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് നടി
ലക്ഷ്മി അങ്ങനെയല്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാജന് സൂര്യ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വികാരഭരിതയായി പുറത്തേക്ക് പോകുന്ന ലക്ഷ്മിക്ക് പിന്നാലെയായി സാജനും രാജേഷും ചെല്ലുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. റേറ്റിംഗ് കൂട്ടാനുള്ള പ്രാങ്കാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിക്കഴിഞ്ഞു.
Post Your Comments