
ബിഗ് ബോസ് തെലുങ്ക് സീസണിൽ നടിയും ട്രാൻസ്ജെൻഡറുമായ പ്രിയങ്കയും പങ്കെടുത്തിരുന്നു. ഷോയിൽ വച്ച് പ്രിയങ്ക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസ് ഷോയുടെ ഭാഗമായി മത്സരാർത്ഥികൾക്ക് ആദ്യ പ്രണയത്തെക്കുറിച്ചും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും പറയാനുള്ള അവസരമാണ് നൽകിയത്. ഈ അവസരത്തിലാണ് പ്രിയങ്ക തന്റെ ആദ്യ പ്രണയത്തെയും അത് സമ്മാനിച്ച വേദനയും വെളിപ്പെടുത്തിയത്.
‘അബ്ബാ എന്ന് വിളിക്കുന്ന രവി എന്ന വ്യക്തിയുമായിട്ടായിരുന്നു തന്റെ ആദ്യ പ്രണയം. ഏതാണ്ട് ആറ് വർഷത്തോളം ഞാനും അയാളും പ്രണയത്തിലായിരുന്നു. ഏറ്റവും ഒടുവിലത്തെ തന്റെ സർജറി കഴിഞ്ഞപ്പോൾ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പുള്ളിയോട് സംസാരിച്ചിരുന്നു. ആദ്യം അയാൾ സമ്മതിച്ചതാണ്. പിന്നീട് അവന്റെ അച്ഛന്റെയും അമ്മയുടെയും വാക്ക് കേട്ട് അയാൾക്ക് ബന്ധത്തിൽ നിന്നും പിരിയേണ്ടി വന്നു’.
Read Also:- ‘ബൈസിക്കിള്‍ തീവ്സ്’ ഒരു പ്രമുഖ നടി പിന്മാറിയ സിനിമയാണ്: ജിസ് ജോയ്
‘തന്റെ മാതാപിതാക്കൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. അതുകൊണ്ടുതന്നെ നിന്നെ വിവാഹം കഴിക്കാൻ കഴിയില്ല. മാത്രമല്ല ഒരു കുഞ്ഞിനെ നൽകാൻ നിനക്കു കഴിയില്ലല്ലോ എന്നുള്ള സംസാരമാണ് അയാൾ എന്നോട് പറഞ്ഞത്’ പ്രിയങ്ക പറഞ്ഞു.
Post Your Comments