കൊച്ചി: വിമാനം സിനിമയിലൂടെ പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദുര്‍ഗ കൃഷ്ണയുടെ പുതിയ സിനിമയുടെ പൂജ ചടങ്ങളുകളുടെ ചിത്രങ്ങൾ നടി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ദുര്‍ഗയുടെ ഭര്‍ത്താവും നിര്‍മാതാവുമായ അര്ജുന് രവീന്ദ്രനൊപ്പമാണ് നടി ചടങ്ങിലേക്ക് എത്തിയത്. എന്നാല്‍ സിനിമയിലെ ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ദുര്‍ഗയെ വിമര്‍ശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ആരാധകന്.
‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ’ എന്നായിരുന്നു ഒരാള്‍ ദുര്‍ഗയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അര്‍ജുനോടുള്ള ചോദ്യമായി അദ്ദേഹം പങ്കുവെച്ച കമന്റിന് കീഴില്‍ ചുട്ട മറുപടി കൊടുത്ത് ദുര്‍ഗ തന്നെ എത്തി. ‘മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേ’ എന്നാണ് വിമര്‍ശകനോട് ദുര്‍ഗ കൃഷ്ണ ചോദിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നടിയുടെ കമന്റ് ശ്രദ്ധിക്കപ്പെട്ടു. ഇതിന് താഴെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. ഇതോടെ വിമര്‍ശകനെതിരെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
വിവാഹം കഴിഞ്ഞ നടന്മാര്ക്ക് സാധിക്കുമെങ്കില്‍ സിനിമയിലെ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നടിമാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ‘കല്യാണം കഴിഞ്ഞ ഒരുപാട് നടന്മാര് ലിപ് ലോക് സീനുകളില്‍ അഭിനയിക്കുന്നുണ്ട്. അന്നൊന്നും പൊന്താത്ത ശബ്ദം എങ്ങനെ ഇപ്പോള്‍ പൊങ്ങി. താനൊക്കെ ഏത് നൂറ്റാണ്ടില്‍ ആണ് ജീവിക്കുന്നത്? അവരുടെ പ്രൊഫഷന് ആണ് ആക്ടിങ്, അതാണ് ചെയ്യുന്നത്. അല്ലാണ്ട് വികാരം കൊണ്ടൊന്നുമല്ല. ധൂം 2 മൂവിയില്‍ ഹൃതിക് റോഷന് ഐശ്വര്യ റായിയെ കിസ്സ് ചെയ്തപ്പോള്‍ അഭിഷേക് ബച്ചന് ഒരു കുഴപ്പവും ഇല്ലായിരുന്നു. അത് അവരുടെ പ്രൊഫഷന്റെ ഭാഗം മാത്രം. എല്ലാര്ക്കും അതിന്റെ റെസ്പെക്ട് കൊടുക്കണം. പ്രൊഫഷന് വേറെ ലൈഫ് വേറെ. ഇനി ലൈഫില്‍ കേറി ആരെങ്കിലും ഇതേ പോലെ ചെയ്താല്‍ അതും ഓരോരുത്തരുടെ പേര്‍സണല്‍ കാര്യം ആണ്. അവിടെ നിങ്ങള്‍ ഇടപെടണമെന്നില്ല’ ഒരു ആരാധകന് കുറിച്ചു.
‘സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചെറിയ താരങ്ങള്‍ വരെ, സ്വന്തം വിവാഹ ജീവിതം സിംപിളായി ഒരു ഡിവോഴ്സില് തീര്‍ക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? മുന്‍ കാലങ്ങളിലെക്കാള്‍ അപേക്ഷിച്ച് പബ്ലിക്കിന് ഈസിയായി അവരുടെ ജീവിതങ്ങളുമായി നേരിട്ട് ഇന്ററാക്ഷന് സാധിക്കുന്നു എന്നത് ഒരു പ്രധാന കാരണമായിട്ടാണ് തോന്നിയത്’. ഇതുപോലെ പൊതുജനങ്ങള്‍ താരങ്ങളുടെ കുടുംബജീവിതത്തിലേക്ക് ഇടപെടുന്നതിനെ കുറിച്ചും അതിന്റെ ദോഷമെന്താണെന്നും മറ്റൊരാൾ വ്യക്തമാക്കിയിരുന്നു.
ദുര്‍ഗയുടെ സിനിമയിലെ നിര്‍മാതാവും സഹതാരവുമൊക്കെയായ അര്‍ജുനും ദുര്‍ഗയും ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനായിരുന്നു വിവാഹിതരായത്. മലയാള സിനിമയിലെ പ്രമുഖരടക്കം പങ്കെടുത്ത താരവിവാഹമായിരുന്നു അത് . മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ‘റാം’ എന്ന സിനിമയാണ് ദുര്‍ഗയുടേതായി റിലീസിനൊരുങ്ങുന്നത്. അതുപോലെ ‘കുടുക്ക് 2025 ‘ എന്ന സിനിമയും വരാനിരിക്കുന്നു. ഈ സിനിമയില്‍ നിന്ന് പുറത്ത് വന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതു പോലെ തന്നെ കുടുക്ക് 2025 ൽ നിന്ന് പുറത്തിറങ്ങിയ മറ്റൊരു പാട്ട് സീനിൽ നടന് കൃഷ്ണ ശങ്കറിനൊപ്പമാണ് ദുര്‍ഗ കൃഷ്ണ ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാട്ട് വൈറലായതിന് പിന്നാലെയാണ് നടിയെ വിമർശിച്ച് ചിലർ എത്തിയത്.
Post Your Comments