മുംബൈ: ക്രിക്കറ്റിൽ നിന്നും പൂർണമായും വിരമിച്ച ശേഷം ബോളിവുഡിലേക്കില്ലെന്ന് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ അടക്കമുള്ളവർ സിനിമയിൽ അഭിനയിക്കുന്ന പശ്ചാത്തലത്തിലാണ് ധോണി പ്രതികരണവുമായി എത്തിയിരിക്കുന്നത്.
”നിങ്ങൾക്ക് തന്നെ അറിയാമല്ലോ, ബോളിവുഡ് എനിക്ക് ചേരില്ലെന്ന്. പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ സിനിമകളിലേക്ക് വരുമ്പോൾ അത് ഭയങ്കര കഠിനവും കൊണ്ടുപോകാൻ ബുദ്ധിമുട്ടുമാണ്. സിനിമ താരങ്ങൾ അത് ചെയ്യുന്നത് അവരതിൽ വളരെ നല്ലതായത് കൊണ്ടാണ്. ഞാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് തന്നെ തുടരും” -ധോണി പറഞ്ഞു.
അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത് അഭിനയിച്ച ധോണിയുടെ ജീവിതം ആസ്പദമാക്കി പുറത്തിയ ‘എം.എസ് ധോണി – ദി അൻറ്റോൾഡ് സ്റ്റോറി’ ബോളിവുഡിൽ മികച്ച വിജയം നേടിയിരുന്നു.
Post Your Comments