CinemaGeneralLatest NewsNEWS

ഈ ദിവസം ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല: നവ്യ നായർ

അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടി നവ്യ നായർ. ഫാൻസ്‌ ഗ്രൂപ്പുകളിൽ വൈറലായ വീഡിയോ പങ്കുവച്ചുള്ള കുറിപ്പാണ് നവ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തനിക്ക് അവസരം നൽകിയ സംവിധായകർക്കും നിർമ്മാതാക്കൾക്കും സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു.

നവ്യയുടെ പോസ്റ്റ്:

20 വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത്. ഇന്നുവരെ തന്നസ്നേഹത്തിനും കരുതലിനും നന്ദി. അച്ഛനെയും അമ്മയെയും കുടുംബാങ്ങങ്ങളെയും, ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും, സുഹൃത്തുക്കളെയും, ആസ്വാദകരേയും, വിമർശകരെയും ഓർക്കുന്നു, നന്ദി പരയുന്നു.

എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ (sibi uncle), ദിലീപേട്ടൻ, ഡേവിഡ് കാച്ചപ്പള്ളി, സിയാദ്‌ കോക്കർ (സിയദ് ഇക്ക ), ഡയറക്ടർ രഞ്ജിയേട്ടൻ എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന ഏല്ലാ സംവിധായകരെയും, നിർമ്മാതാക്കളെയും, സഹ താരങ്ങളെയും ഓർക്കുന്നു നന്ദി പറയുന്നു.

Read Also:- ജോജു ജോർജിന്റെ ‘സ്റ്റാർ’ ഒടിടി റിലീസിനില്ല, 29ന് തിയേറ്ററുകളിൽ

എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ, ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. രഞ്ജിത്, പാത്തു, പ്രീതി, ദേവൻ, നബീൽ, ബോണി, തൗഫീഖ് ദേവു, കുൽസു.. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദി..

shortlink

Related Articles

Post Your Comments


Back to top button