ചെന്നൈ: സിനിമയിൽ സജീവമല്ലെങ്കിലും തെന്നിന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരാണ് സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാര്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവർ. സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് ഇവര്‍ പലപ്പോഴും വാചാലരാവുകയും വീണു കിട്ടുന്ന സമയങ്ങളില്‍ എല്ലാം ഈ ചങ്ങാതിമാര്‍ ഒത്തുകൂടി ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ താരങ്ങളുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു അവാര്‍ഡ് വേദിയില്‍ ഒത്തുകൂടിയതിന്റെ സന്തോഷത്തിൽ പങ്കു വച്ച ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. സുഹാസിനിയുടെ സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയാണ് ഖുശ്ബുവും രാധികയും പൂര്‍ണിമയും. സൈമ അവാര്‍ഡ് നൈറ്റിനിടയില്‍ നിന്നുള്ളതാണ് ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം ഒരു അവാര്‍ഡ് വേദിയില്‍ ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടുകാര്‍. തങ്ങളുടെ പ്രിയതാരങ്ങളെ ഒറ്റ ഫ്രെയിമില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവര്‍ഗ്രീന്‍ ക്ലബ്ബ് ’80’ലെ സജീവ അംഗങ്ങളാണ് സുഹാസിനിയും പൂര്‍ണിമയും ഖുശ്ബുവുമെല്ലാം.
Post Your Comments