CinemaGeneralLatest NewsNEWS

സാമന്ത-നാഗചൈതന്യ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി സാമന്തയുടെ പിതാവ്

താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് സാമന്തയുടെ പിതാവ് ജോസഫ്. തനിക്ക് ഈ വാർത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും ജോസഫ് പറഞ്ഞു. നാഗചൈതന്യയുടെ പിതാവും തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുമായ നാഗാർജുനയും ഇവരുടെ വേർപിരിയാൻ വാർത്തയിൽ പ്രതികരിച്ചിരുന്നു.

ഇവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരമായ കാര്യമാണെന്നും സാമന്തയോടൊപ്പമുള്ള നിമിഷങ്ങളെ തങ്ങളുടെ കുടുംബം എന്നും ഓർക്കുമെന്നും നാഗാർജുന സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read Also:- സിനിമയിലെത്തും മുൻപേ താൻ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല’: വിനയ് ഫോർട്ട്

കുറച്ചു നാളുകളായി സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിലൂടെയായിരുന്നു ഇരുവരും വിവാഹമോചിതരാകുന്ന കാര്യം പരസ്യമാക്കിയത്. തങ്ങൾ സുഹൃത്തുക്കളായി തുടരുമെന്നും സ്വകാര്യത മാനിക്കണമെന്നും പറഞ്ഞ താരങ്ങൾ പിന്തുണച്ച ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദിയും പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button