കൊച്ചി: പ്രേക്ഷകരെയും ആരാധകരെയും വളരെയേറെ സന്തോഷിപ്പിച്ച വാർത്തയാണ് മഞ്ജു വാര്യർ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് നായികയായി തന്നെ മടങ്ങി വരുന്നുവെന്നത്. എന്നാൽ തിരിച്ചു വരവിൽ പഴയ മഞ്ജുവിനെ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയൊന്നും ആർക്കും ഉണ്ടായിരുന്നില്ല. മുമ്പ് ഉണ്ടായിരുന്ന പ്രതിഛായക്കും സ്ഥാനത്തിനും രണ്ടാം വരവിൽ കോട്ടം വരും എന്നായിരുന്നു എല്ലാവരും ഒന്നടങ്കം പറഞ്ഞത്.
എന്നാൽ അതൊക്കെ വെറും മുൻവിധി മാത്രമാണെന്നും, വിവാഹിതയായി വിരമിച്ച നടിക്ക് നായികയായിത്തന്നെ തിരിച്ചു വരാമെന്നും മഞ്ജു തെളിയിച്ചു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിക്കാനാകുമെന്ന് ഇതിനകം തന്നെ മഞ്ജു വാര്യർ തെളിയിച്ചു കഴിഞ്ഞു. വിവാഹത്തോടെ കരിയർ അവസാനിപ്പിച്ച് വീട്ടമ്മയായ മഞ്ജു വാര്യർ എന്ന നടിയുടെ തിരിച്ചു വരവും അതിജീവനവുമൊക്കെ ഒരു അത്ഭുതം തന്നെയാണ്. മറ്റുള്ളവർക്ക് മാതൃകാപരമായ പ്രവൃത്തി കൂടിയാണിത്.
‘രണ്ടാം വരവില്‍ ഇഷ്ടപ്പെട്ടാണ് എല്ലാ സിനിമകളും ചെയ്തത്. ക്വാളിറ്റിക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ തെരഞ്ഞെടുക്കാറുള്ളത്. അന്യഭാഷയില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കും.വ്യക്തിപരമായ ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാറില്ല. എന്നാൽ അത്തരത്തിലുള്ള ചോദ്യങ്ങൾ ആരും ചോദിച്ചിട്ടില്ല. സന്മസുള്ളവരാണെന്നാണ് മനസിലാക്കുന്നു’- മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു ഇപ്പോൾ നടി മാത്രമല്ല ഗായികയും നിർമാതാവും കൂടിയാണ്. അടുത്തിടെ നടന്ന സൈമ അവാർഡിൽ തമിഴിലും മലയാളത്തിലും ഒരേ സമയം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യർ തന്നെയായിരുന്നു. തമിഴിൽ ധനുഷിനൊപ്പം ചെയ്ത അസുരൻ എന്ന സിനിമയാണ് മഞ്ജു വാര്യരെ പുരസ്കാരത്തിന് അർഹയാക്കിയത്. മഞ്ജു തന്നെ നിർമിച്ച ചതുർ മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമ. സണ്ണി വെയ്നായിരുന്നു ചിത്രത്തിൽ നായകൻ. മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജിൽ, കയറ്റം, ലളിതം സുന്ദരം തുടങ്ങിയ സിനിമകൾ അണിയറയിൽ പുരോഗമിക്കുന്നുമുണ്ട്. തിയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് ചിത്രങ്ങൾ പ്രദർശനത്തിന് എത്തും.
Post Your Comments