കൊച്ചി : ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് കാവ്യ മാധവൻ. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരും നെഞ്ചിലേറ്റുന്ന നടിയുടെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന കാവ്യ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ആരാധകർക്ക് ഒരു കുറവും ഇല്ല. മിനിസ്ക്രീനിൽ ടെലികാസ്റ്റ് ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
കാവ്യയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് . കാവ്യയെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞ 34 വർഷമായി ആഗ്രഹിക്കുകയാണെന്ന് ഇയാൾ പറയുന്നു. കാവ്യയെ വിവാഹം കഴിക്കാനായി കഴിഞ്ഞ 16 വർഷമായി ലോട്ടറി എടുക്കുകയാണ്. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്. എന്നാൽ അങ്ങനെ കിട്ടുന്ന കാശ് കൊണ്ട് എടുക്കുന്ന ലോട്ടറിയിൽ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തിന് അടിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടിൽ ‘കാവ്യാ പ്രകാശൻ’ എന്ന് പറഞ്ഞാൽ മാത്രമേ ഇയാളെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമാണ് നടിയോട്.’കാവ്യാ മാധവനെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നു. കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളൊക്കെ കളിയാക്കിയിട്ടും അതിനൊന്നും മാറ്റം വന്നില്ല. കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഒരുപാട് വിഷമമം ആയിരുന്നു അദ്ദേഹത്തിന്. മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു തരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നു അന്ന് പ്രകാശൻ’. നാട്ടുകാർ പറയുന്നു. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം.
Post Your Comments