![](/movie/wp-content/uploads/2021/08/anumol.jpg)
ഉടലാഴം, വലിയചിറകുള്ള പക്ഷി, ചായില്യം, ഇവന് മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് അനു മോള്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിവാഹത്തെക്കുറിച്ച് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.
വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനു പറയുന്നത്. ‘തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹം’.
Read Also:- ഈ ദിവസം ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല: നവ്യ നായർ
‘ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല, ലീവിങ്ങ് ടുഗെദറിനോട് താല്‍പ്പര്യമില്ല. ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്പേസ് കൊടുക്കാന്‍ കഴിയും എന്ന സംശയവുമുണ്ട്’ അനു പറഞ്ഞു.
Post Your Comments