മുംബൈ : ആഡംബര കപ്പലില്‍നിന്ന് ലഹരി മരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരി ഖാനെ തടഞ്ഞ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ഏതാനും പായ്ക്കറ്റ് ബര്‍ഗറുമായാണ് ഗൗരി എന്‍സിബി ഓഫിസിലെത്തിയതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിക്കുകയോ അവർ കൊണ്ടു വന്ന ഭക്ഷണം നൽകാൻ അനുവദിക്കുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ് ഷാറുഖ് ഖാന്‍ എത്തിയിരുന്നു. ഷാറുഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാന്‍ അനുമതിയില്ല. അതിനാല്‍ വഴിയോരത്തുള്ള കടയില്‍ നിന്നും ഹോട്ടലില്‍ നിന്നുമാണ് ഇവര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്. പൂരി-ബാജി, ദാല്‍ -ചോറ്, പറാത്ത -കറി തുടങ്ങിയ വിഭവങ്ങള്‍ക്ക് പുറമേ അടുത്തുള്ള ഹോട്ടലില്‍ നിന്നുള്ള ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ലോക്കപ്പില്‍ കഴിയുന്ന ആര്യനടക്കമുള്ളവര്‍ക്ക് നല്‍കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് പുറമേ കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ആര്യന്‍, അര്‍ബാസ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ വ്യാഴാഴ്ചവരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്.
Post Your Comments