ചെന്നൈ: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ഗാനം പുറത്തിറങ്ങി. രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെ എന്ന ചിത്രത്തിനായി പാടിയ പാട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഫാസ്റ്റ് നമ്പറായൊരുക്കിയ ഗാനം ഇതിനോടകം തന്നെ തരംഗമായി മാറുകയും ചെയ്തു.
വളരെ വൈകാരികമായിട്ടായിരുന്നു ഗാനത്തെ കുറിച്ച് രജനികാന്ത് പ്രതികരിച്ചത്. ’45 വര്‍ഷമായി എന്റെ ശബ്ദമായിരുന്നു എസ്പിബി. അണ്ണാത്തെ എന്ന ചിത്രത്തില്‍ പാട്ടിന്റെ ചിത്രീകരണ വേളയിൽ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എസ്പിബി അദ്ദേഹത്തിന്റെ മധുര ശബ്ദത്തിലൂടെ എന്നന്നേയ്ക്കും ജീവിക്കും’-രജനി തന്റെ ട്വീറ്റിൽ പറഞ്ഞു .
Post Your Comments