മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് നിഖില വിമല്‍. മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറി. ഹിറ്റ് നായിക എന്ന നിലയില്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നിഖില വിമല്‍ ആരാധക സെല്‍ഫിയെക്കുറിച്ചുള്ള തന്റെ കാഴ്ചപാടിനെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ്.
‘വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പാടാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറെ ടൈം അവിടെ ചെലവഴിക്കേണ്ടി വരും. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും’.
Read Also:- സെറ്റില്‍ വന്നപ്പോള്‍ മഞ്ജു വാര്യര്‍ അതിശയം വിട്ടുമാറാതെ എന്നോട് അത് ചോദിച്ചു: ജിസ് ജോയ്
‘അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മ സംതൃപ്തി നല്‍കുന്നത്. ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ നമുക്ക് വലിയൊരു സംതൃപ്തി തരില്ല. കഴിവതും ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നിരുന്നാലും അത്തരം പ്രോഗ്രാമുകള്‍ക്ക് വിളിച്ചാല്‍ പോകാറുണ്ട്’. നിഖില വിമല്‍ പറയുന്നു.
Post Your Comments