ഇന്ത്യയിലെ മികച്ച സിനിമ സംവിധായകര്‍ക്കോ നടീനടന്മാര്‍ക്കോ നല്കുന്ന പുരസ്കാരമായ സത്യജിത് റേ അവാര്‍ഡ് ഈ ആഴ്ച പ്രഖ്യാപിക്കും. കോവിഡ് മഹാമാരി മൂലം മുടങ്ങിപ്പോയ 2019 ലെ അവാർഡാണ് ഈ ആഴ്ച പ്രഖ്യാപിക്കുന്നത്. 2016ല്‍ പദ്മവിഭുഷണ്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017 ല്‍ സത്യജിത് റേ യുടെ സിനിമയായ ചാരുലതയിലെ നായികയായ മാധബി മുഖര്‍ജിക്കും 2018 ല്‍ നിര്‍മാതാവും സംവിധായകനും നടനുമായ മോഹന്‍ ശര്‍മയ്ക്കുമാണ് പുരസ്കാരം ലഭിച്ചത്. സത്യജിത് റേ ഫിലിം സൊസൈറ്റി കേരള ചാപ്റ്ററാണ് ഈ പുരസ്കാരം നല്‍കുന്നത്.
കോവിഡ് പ്രതിസന്ധി മൂലം 2019, 2020 വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ നല്കാന് സാധിച്ചിരുന്നില്ല. സംഗീതജ്ഞനും സത്യജിത് റേ ഫിലിം സൊസൈറ്റി രക്ഷധികാരിയുമായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ചലച്ചിത്ര സംവിധായകനും സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ രക്ഷധികാരിയുമായ ബാലു കിരിയത്, ചലച്ചിത്ര സംവിധായകനും സത്യജിത് റേ ഫിലിം സൊസൈറ്റി ചെയര്‍മാനുമായ സജിന്‍ ലാല്‍ എന്നിവരടങ്ങുന്ന ജൂറി അംഗങ്ങളാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. അഡ്വ. ആര്. ബിന്ദു ആണ് സൊസൈറ്റി ജനറല്‍ സെക്രട്ടറി.
Post Your Comments