GeneralLatest NewsMollywoodNEWS

സന്തോഷ് പണ്ഡിറ്റ് എത് ആംഗിളില്‍ നിന്നു നോക്കിയാലും ഇന്ന് മലയാളി തിരിച്ചറിയുന്ന ഒരു ബ്രാന്‍ഡാണ്: വൈറൽ കുറിപ്പ്

ചവിട്ടിമെതിച്ചിട്ട മണ്ണില്‍ കൃഷിയിറക്കി പഠിക്കയായിരുന്നു ഞാന്‍

ജനപ്രിയ ഷോയായ സ്റ്റാര്‍ മാജികിൽ സന്തോഷ് പണ്ഡിറ്റ് അപമാനിതനായി, മറ്റു മത്സരാർത്ഥികളെ പണ്ഡിറ്റ് അധിക്ഷേപിച്ചു എന്നെല്ലാമുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയാണ്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ പണ്ട് കാലത്ത് കൂട്ടം കൂടി വിമര്‍ശിക്കുകയും പില്‍ക്കാലത്ത് സന്തോഷ് പണ്ഡിറ്റിനൊപ്പം ചേര്‍ന്ന് സിനിമ പഠിക്കുകയും പിന്നീട് സിനിമ സംവിധാനം ചെയ്യുകയും ചെയ്ത രാജേഷ് രാജു പണ്ഡിറ്റിനെ ക്കുറിച്ചു പങ്കുവച്ച വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

‘സന്തോഷ് പണ്ഡിറ്റ് എത് ആംഗിളില്‍ നിന്നു നോക്കിയാലും ഇന്ന് മലയാളി തിരിച്ചറിയുന്ന ഒരു ബ്രാന്‍ഡാണ്. കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നതിന് മുന്‍പേ ഞങ്ങള്‍ ചിലര്‍ക്ക് പരിചയമുള്ള ഒരു സന്തോഷ് ഉണ്ട്.. ‘പ്രേമ സ്വരപനും കൂട്ടുകാരും ‘ എന്ന ടെലിഫിലിം എടുത്ത സന്തോഷ്. അന്ന് സന്തോഷ് പണ്ഡിറ്റില്ല ഹാപ്പി സന്തോഷ് ആണ്. ആരാലും തിരിച്ചറിയാത്ത ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന വെറും മൊരു സന്തോഷ്.

read also: എസ്പിബി ആലപിച്ച അവസാന ഗാനം സൂപ്പർ ഹിറ്റ്: 45 വര്‍ഷമായി തന്റെ ശബ്‍ദമായിരുന്നു എസ്‍പിബിയെന്ന് രജനികാന്ത്

കോഴിക്കോട് പാളയത്തിനടുത്തെ കൊച്ചേട്ടന്റെ ഓഫീസില്‍ [ PRO ] വൈകുന്നേരങ്ങളില്‍ കറുത്ത ഒരു സ്യൂട്ട് കേസും പിടിച്ച്‌ പടികള്‍ കയറി വരുന്ന കറുത്ത് മെലിഞ്ഞ രൂപമുള്ള ആരോടും അധികം സംസാരിക്കാത്ത ഒരു സന്തോഷ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ പാട്ടുകള്‍ അദ്ദേഹത്തിന്റെ ലാപ് ടോപ്പിലിട്ട് അവിടെയുള്ള ഞങ്ങളില്‍ ചിലരെ കാണിക്കും. സമയം കൊല്ലാനായി അവിടെ കുത്തിയിരിക്കുന്ന കുട്ടികളായ ഞങ്ങള്‍ക്ക് നേരം പോക്കിനുള്ള നല്ലൊരു ഇരയായി ഇയാള്‍.

ഇന്ന് ചാനലുകളില്‍ സന്തോഷ് പണ്ഡിറ്റിന് നേരെ നടത്തുന്ന അറ്റാക്കിന്റെ വീര്യം കുറഞ്ഞ ഒരു തരം ഡോസിലായിരുന്നു അന്ന് ഞങ്ങടെ പ്രയോഗം.. അന്ന് കൃഷ്ണനും രാധയും ചിത്രത്തിലെ പാട്ടുകള്‍ മാത്രമേ ഞങ്ങളെ കാണിക്കു.. അന്ന് ചിത്രം റിലീസ് ചെയ്തിട്ടില്ല. ഞങ്ങള്‍ പൊക്കിയടിക്കുന്നതെല്ലാം മിണ്ടാതെ കേട്ടിരിക്കും. സത്യത്തില്‍ അന്ന് ആരാണ് മണ്ടന്മാരായതെന്ന് പിന്നെ കാലം തെളിയിച്ച സത്യം. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഞാനെടുത്തതാണ്. മിനിമോളുടെ അച്ഛന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത്.

കാശ് കൊടുക്കാതെ ഞാന്‍ പഠിച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് സന്തേഷ് പണ്ഡിറ്റ്. അവിടെന്ന് എന്ത് പഠിച്ചൂ എന്നതിലല്ല ഞാനതിനെങ്ങനെ ഉപയോഗിച്ചു എന്നിടത്താണ് അതിനെ ഞാനൊരു നേട്ടമായി കാണുന്നത്. സന്തോഷ് പണ്ഡിന്റെ രണ്ട് ചിത്രങ്ങളുടെ ക്യാമറാമാനാണ് ഞാന്‍. ആ കാലം എന്റെ ജീവിതത്തിലെ ഒരു ടേണിങ്ങ് പോയന്റായി കാണാനാണെനിക്കിഷ്ടം. കാരണം ചവിട്ടിമെതിച്ചിട്ട മണ്ണില്‍ കൃഷിയിറക്കി പഠിക്കയായിരുന്നു ഞാന്‍.

നന്നായാലും ചീത്തയായാലും ചോദിക്കാന്‍ ആരും വരില്ലന്ന ധൈര്യം ഒരു വശത്ത് കൃത്യമായി ബിഗ് സ്‌ക്രീനില്‍ ഒരു ഫ്രെയിയിമിന് എന്ത് സംഭവിക്കുന്നുവെന്നത് ചെയ്ത് പഠിക്കാനുള്ള സുവര്‍ണ്ണാവസരം മറുവശത്ത്. പില്‍കാലത്ത് ഞാന്‍ ചെയ്ത കുഞ്ഞിരാമന്റെ കുപ്പായം, പസീന എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ആത്മധൈര്യത്തിന് നിദാനം അതായിരുന്നു വെന്നത് തുറന്നു സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button