GeneralKeralaLatest NewsNEWS

അത്ര അടുപ്പമായിരുന്നു, അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്: ശ്രീകല

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീകല. മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി ശ്രീകല മാറിയത്. പിന്നീട് ശ്രീകല അഭിനയത്തിൽ നിന്നും ക്യാമറയ്ക്കു മുന്നിൽ നിന്നുമെല്ലാം ഒഴിഞ്ഞു മാറിയിരുന്നു. ഭർത്താവിനൊപ്പം യുകെയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ശ്രീകല. ഇപ്പോഴിതാ താൻ ഇടവേളയെടുത്തതിന്റെ കാരണം തുറന്നുപറയുകയാണ് താരം.

അമ്മയുടെ മരണത്തെ തുടർന്ന് താൻ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തിൽ നിന്നും പിന്മാറാൻ കാരണമായതെന്നും ശ്രീകല പറയുന്നു. ‘അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയത്താണ്. മകൻ സ്കൂളിൽ പോയി കഴിഞ്ഞാൽ വീട്ടിൽ താൻ ഒറ്റയ്ക്കാണ്. ആ സമയത്തൊക്കെ വെറുതെ ഇരുന്ന് കരയണമെന്ന് തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നും ചിലപ്പോൾ തോന്നുമായിരുന്നു’.

Read Also:- സൂപ്പർഹിറ്റ് ഗാനം പാടിയെത്തി രാണു മൊണ്ഡാൽ: വിമർശനവുമായി സോഷ്യൽ മീഡിയ

‘അങ്ങനെ കുറെ തോന്നലുകൾ ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസ്സുതുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാൾ ആണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളർന്നു പോയതു പോലെയായിരുന്നു’ ശ്രീകല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button