CinemaGeneralLatest NewsNEWS

അവൻ വെറും കുട്ടി, ഈ വേട്ടയാടൽ ന്യായീകരിക്കാനാവില്ല: സൂസൈൻ ഖാൻ

ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത ഫാഷൻ ഡിസൈനറും ഹൃതിക് റോഷന്റെ മുൻ ഭാര്യയുമായ സൂസൈൻ ഖാൻ. പ്രസിദ്ധ കോളമിസ്റ്റും മാധ്യമ പ്രവർത്തകയുമായ ശോഭ ദേയുടത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടി നൽകി കൊണ്ടായിരുന്നു സൂസൈൻ ഖാന്റെ പ്രതികരണം. അവൻ കുട്ടിയാണെന്നും കുറച്ചു നാളുകളായി ബോളിവുഡിലുള്ളവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണെന്നും സൂസൈൻ ഖാൻ ഇൻസ്റ്റയിൽ കുറിച്ചു.

ന്യായീകരിക്കുവാൻ കഴിയുന്ന കാര്യങ്ങളല്ല നിലവിൽ ബോളിവുഡിൽ പ്രവർത്തിക്കുന്നവർക്കെതിരെ സംഭവിക്കുന്നതെന്നും ഈ വിഷമഘട്ടത്തിൽ താൻ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണെന്നും സൂസൈൻ കുറിച്ചു.

Read Also:- പ്രേമലേഖനം എഴുതി തന്നത് അടുത്ത സുഹൃത്ത്, കൈയക്ഷരം ഇഷ്ടപ്പെട്ട പെൺകുട്ടി അവസാനം അവനൊപ്പം പോയി: ആസിഫ് അലി

അതേസമയം, ആര്യനൊപ്പം പിടിയിലായ അർബ്ബാസിന്റെ പിതാവ് അസ്ലം തന്റെ മകനും ആര്യനും പിന്തുണയുമായെത്തി. ഇവർക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യം ഒരിക്കൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കണ്ടെത്തി എന്ന് പറയുന്നത് കപ്പലിനുള്ളിൽ നിന്നുമാണെന്നും ആര്യനും കൂട്ടുകാരും കപ്പലിനുള്ളിൽ കയറിയിട്ടിലെന്നും അസ്ലം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button