
ഖസക്കിസ്ഥാൻ: ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ‘ചലഞ്ച്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി റോക്കറ്റിൽ പറന്ന് റഷ്യന്‍ ചലച്ചിത്ര സംഘം. നടി യൂലിയ പെര്‍സില്‍ഡും സംവിധായകന്‍ ക്ലിം ഷില്‍പെന്‍കോയുമാണ് ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് പോയത്.
ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവിനൊപ്പം റഷ്യന്‍ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ഖസക്കിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് തുടങ്ങിയ യാത്ര വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് റിപ്പോര്‍ട്ട്.
‘ചലഞ്ച്’ പേരിട്ടിരിക്കുന്ന സിനിമയിൽ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ രക്ഷിക്കാനായി പുറപ്പെടുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. പന്ത്രണ്ട് ദിവസമാണ് ബഹിരാകാശത്ത് ചിത്രീകരിക്കാനായി ഉദ്ദേശിക്കുന്നത്.
ബഹിരാകാശത്തേക്ക് പുറപ്പെടും മുന്‍പ് കടുത്ത പരിശീലനമാണ് സംവിധായകനും നായികയും നടത്തിയതെന്ന് നടി വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്തില്‍ എത്തിയതിന് ശേഷം നാസയുടെ ഒരു സംഘം ബഹിരാകാശ സഞ്ചാരികളും ഇവര്‍ക്കൊപ്പം സഹകരിക്കും. ഒക്ടോബര്‍ പതിനേഴിന് സംഘം തിരിച്ചെത്തും.
Post Your Comments