ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി. മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങൾ മാത്രമാണ്. യഥാർത്ഥ വിവരങ്ങൾ പുറത്തു വരുന്നതുവരെ കാത്തിരിക്കണം. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരം നൽകണമെന്ന് സുനിൽ ഷെട്ടി ആവശ്യപ്പെടുന്നു.
‘റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേർ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവികമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നതൊക്കെ നമ്മുടെ അനുമാനങ്ങൾ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണ്. ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് നൽകണം. ബോളിവുഡിൽ എന്തു സംഭവിച്ചാലും മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങൾ ഉണ്ടാവും’.
Read Also:- ഞാൻ ഓടി നടന്ന് അഭിനയിക്കാതിരുന്നത് അതുകൊണ്ടാണ്: വിന്ദുജ
‘സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് വരട്ടെ. അവൻ കുട്ടിയാണ് അവനെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്’ സുനിൽ ഷെട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നടത്തിയ പാർട്ടിയിൽ നടന്ന റെയ്ഡിനെ തുടർന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്യുന്നത്. റെയ്ഡിൽ ചോദ്യം ചെയ്ത എട്ട് പേരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. എൻസിബി സംഘം യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറി റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ട്.
Post Your Comments