CinemaGeneralLatest NewsNEWS

സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണക്കാരൻ ആമിർ ഖാൻ: പേരെടുത്ത് പറയാതെ കങ്കണ

ബോളിവുഡിലെ വിവാഹമോചന വിദഗ്ധനുമായി നാഗചൈതന്യ അടുത്തിടപഴകിയതാണ് സാമന്ത-നാഗചൈതന്യ വിവാഹബന്ധം വേർപെടുത്താൻ കാരണമെന്നായിരുന്നു ബോളിവുഡ് നടി കങ്കണയുടെ പരാമർശം. അമീർഖാൻ നായകനായെത്തുന്ന ലാൽ സിങ് ചദ്ദയിൽ നാഗചൈതന്യയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മാത്രമല്ല നാഗചൈതന്യ നായകനായ ലൗ സ്റ്റോറിയുടെ വിജയാഘോഷത്തിൽ ആമിർഖാനായിരുന്നു പ്രധാന അതിഥി.

‘ഈ സൗത്ത് ഇന്ത്യൻ നടൻ നാലുവർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടെന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാൻ കാരണം സൂപ്പർസ്റ്റാറായ ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ നടനുമായി പരിചയത്തിലായതാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇപ്പോൾ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാൽ എല്ലാം പെട്ടെന്ന് നടന്നു. ഞാൻ ആരെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അതിനാൽ തന്നെ ഒന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ല’ കങ്കണ പറഞ്ഞു.

Read Also:- നമുക്ക് ഇഷ്ടമുള്ളതെല്ലാം നല്ലതാവണമെന്നില്ല, മനോജ് കെ ജയനുമായി സൗഹൃദം പോലുമില്ല: ഉർവശി

സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാൻ കാരണം ആമിർ ഖാനാണ്. കങ്കണയുടെ വാക്കുകളിൽ നിന്നും അത് വ്യക്തമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ആമിറിനന്റെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമർശം.

shortlink

Related Articles

Post Your Comments


Back to top button