CinemaGeneralLatest NewsNEWS

നമുക്ക് ഇഷ്ടമുള്ളതെല്ലാം നല്ലതാവണമെന്നില്ല, മനോജ് കെ ജയനുമായി സൗഹൃദം പോലുമില്ല: ഉർവശി

നടി ഉർവശിയും മനോജ് കെ ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളും വിവാഹമോചനവുമെല്ലാം വലിയ വാർത്തകളായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴിതാ ഉർവ്വശിയുടെ പഴയ ഒരു അഭിമുഖം വൈറലാവുകയാണ്. വിവാഹമോചനത്തെ കുറിച്ചും മനോജ് കെ ജയനുമായുള്ള ദാമ്പത്യപ്രശ്നങ്ങളെ കുറിച്ചും ആദ്യമായി നടി തുറന്നു സംസാരിക്കുകയായിരുന്നു.

‘വിവാഹം വരെ ഒരു ജീവിതവും വിവാഹ ശേഷം മറ്റൊരു ജീവിതമായിട്ടാണ് കരുതുന്നത്. ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്വത്തെക്കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ഞാനുദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങളാണ് ഫെയ്സ് ചെയ്യേണ്ടി വന്നത്. ആരുടെയും അഭിപ്രായം നോക്കാതെ ഞാൻ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു. അത് സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചു തുടങ്ങിയത്. കുറെ നോക്കി. നമുക്ക് എടുക്കാൻ പറ്റുന്ന ചുമടല്ലേ നമുക്ക് എടുക്കാൻ സാധിക്കുകയുള്ളൂ. അത് കഴിയുമ്പോൾ വീണു പോകുമല്ലോ’.

Read Also:- മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങൾ മാത്രമാണ്, യഥാർത്ഥ വിവരങ്ങൾ പുറത്തു വരുന്നതുവരെ കാത്തിരിക്കു: സുനിൽഷെട്ടി

‘സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകർന്നു പോകാതെ നീങ്ങിയതും. എനിക്കിഷ്ടപ്പെട്ടു, ഞാൻ എന്തു ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. നമുക്ക് ഇഷ്ടപ്പെട്ടത് എല്ലാം നല്ലതാവണമെന്നില്ല. വിചാരം കൊണ്ടല്ല വികാരം കൊണ്ട് എടുത്ത തീരുമാനങ്ങൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ എടുത്തത്’ ഉർവശി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button