സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയ സന്തോഷ് പണ്ഡിറ്റിനെ നവ്യ നായരും നിത്യ ദാസും സ്റ്റാർ മാജിക് ടീമും പരസ്യമായി അപമാനിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. കലാമൂല്യമുള്ള സിനിമ എന്നൊന്നില്ല. നല്ല കഥയും സൂപ്പര്‍ സ്റ്റാറുമൊക്കെ ഉണ്ടായിട്ടും എത്രയോ സിനിമകള്‍ ഇവിടെ എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു. അപ്പോള്‍ തന്റെ സിനിമ കാണാന്‍ എത്തുന്നവരും 100 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് വരുന്നവരാണ്, തനിക്ക് സിനിമ അത്രയേ ഉള്ളൂ. സിനിമ തനിക്ക് പക്കാ ബിസിനസാണ്. മറ്റുള്ളവര്‍ എടുക്കുന്നത് പോലെ ഒരു സിനിമ എടുത്താല്‍ അത് മറ്റേതു പോലെ ഒന്ന് ആവുകയേ ഉള്ളൂ.
എന്നാല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു സിനിമ എടുത്താല്‍ അത് സന്തോഷ് പണ്ഡിറ്റിന് മാത്രം പറ്റുന്ന ഒന്നാണ് എന്ന് തോന്നി. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനാദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു.. ‘നിന്നെക്കാള്‍ കഴിവുള്ളവന്മാര്‍ക്ക് പറ്റിയിട്ടില്ലടാ, പറ്റുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു. അച്ഛന് അതിനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ഒരു നിര്‍മ്മാതാവാകാന്‍ വലിയ കഴിവുണ്ടാവണമെന്ന് തോന്നിയില്ല. അതിനു കാശ് മതി. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും കഴിവ് വേണമല്ലോ’- സന്തോഷ് പണ്ഡിറ്റ് പറയുന്നു.
Post Your Comments