തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്നു ഔദ്യോഗികമായി അറിയിച്ചതിനു പിന്നാലെ താരങ്ങൾക്കെതിരെ കുറ്റപ്പെടുത്തലുമായി ബോളിവുഡ് താരം കങ്കണ റണാവത്. നാഗചൈതന്യ ബോളിവുഡിലെ ‘വിവാഹനമോചന വിദഗ്ധനു’മായി അടുത്തിടപഴകിയതാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമെന്നാണ് കങ്കണയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരത്തിന്റെ വിമർശനം.
‘ഈ തെക്കന്‍ നടന്‍ നാലുവര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ കാരണം സൂപ്പര്‍ സ്റ്റാറായ ‘ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ’ നടനുമായി പരിചയത്തിലായതോടെയാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒളിച്ചുവെക്കേണ്ട ഒന്നുമില്ല’ -കങ്കണ കുറിച്ചു.
വിവാഹമോചനത്തിന് കാരണം പുരുഷന്‍മാരാണെന്നും അവര്‍ വേട്ടക്കാരും സ്ത്രീകള്‍ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചു. വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും കങ്കണ പറഞ്ഞു.
Post Your Comments