പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. തമിഴിലും തെലുങ്കിലുമൊക്കെയായി ഇപ്പോൾ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡാൻസ് റിയാലിറ്റി ഷോകളിൽ നിന്നുമാണ് സായ് പല്ലവി സിനിമയിലേക്ക് എത്തുന്നത്. വളരെ സെലക്ടിവായി മാത്രം സിനിമ ചെയ്യുന്ന സായ് പല്ലവി, അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കുന്നത്.
അതുപോലെ തന്നെ അഭിനയ കാര്യത്തിലും സായ് പല്ലവിക്ക് ചില ചിട്ടകളൊക്കെയുണ്ട്. ഗ്ലാമർ വേഷങ്ങളിലോ ചുംബന രംഗങ്ങളിലോ താൻ അഭിനയിക്കില്ലെന്ന നിലപാട് അവർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പുതിയ തെലുങ്ക് ചിത്രമായ ലവ് സ്റ്റോറിയിലെ ഒരു ചുംബന രംഗമാണ് വിവാദമാകുന്നത്. സായ് പല്ലവി തന്റെ ‘നോ കിസ്സിംഗ് റൂൾ’ നിലപാട് മാറ്റിയോ എന്നാണ് ആരാധകരുടെ സംശയം. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു.
Read Also : ശ്രീനിവാസന്മാർ ഒരു ഉളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു: ഹരീഷ് പേരടി
ഇതോടെ ഈ വിഷയത്തിൽ കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചിത്രത്തിൽ നാഗചൈതന്യയെ ചുംബിക്കുന്ന രംഗം ഒർജിനൽ അല്ല. അത് വെറും ക്യാമറ ട്രിക്ക് മാത്രമാണ്. എഡിറ്റ് ചെയ്തുവെച്ച ചുംബന രംഗമാണതെന്നും സായ് പല്ലവി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കിസ് ചെയ്യുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും സായ് പല്ലവി പറഞ്ഞു. അത് ചെയ്യാൻ തനിക്ക് താൽപര്യവും ഇല്ല. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാൻ സംവിധായകൻ തന്നെ നിർബന്ധിച്ചില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments